LOCAL NEWS

പട്ടോത്ത് അപകടം:പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു

കൂടരഞ്ഞി പട്ടോത്ത് റോഡിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോലോത്തും കടവ് കരിക്കും പറമ്പിൽ ശരീഫ് (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു റോഡ് അരികിൽ നിർത്തി ഫോൺ ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ ബൈക്കിന്റെ പിറകിൽ കാറടിക്കുകയായിരുന്നു ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. കുടഞ്ഞ് ടൗണിലെ ഗുഡ്സ് ഡ്രൈവറായിരുന്നു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കുള്ള മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പരേതരായ കരിക്കംപറമ്പിൽ ഹമീദിൻ്റെയും, സൈനബയുടെയും മകനാണ്. ഭാര്യ : റസീന (തിരുവമ്പാടി ചോലക്കൽ കുടുംബാംഗം). മക്കൾ – ജസൽ (ഖത്തർ), ജിസ്ന, ഫാത്തിമ സന,മരുമക്കൾ – ജംഷീർ തെക്കെ മണ്ണിൽ (ചെമ്പുകടവ്), ആദില ശെറിൻ പറക്കോട്ടു കുലത്ത് (തിരുവമ്പാടി). സഹോദരങ്ങൾ – ലൈല (കൂടരഞ്ഞി), ഷക്കീല (പുൽപ്പള്ളി- ഇരുളം), മസീന (മാവൂർ), ഷജ്ല (കൂമ്പാറ),

മയ്യിത്ത് നിസ്കാരം -ഇന്ന് (15-09-2024-ഞായറാഴ്ച) രാത്രി 09:00 – മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com