
മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ കലോത്സവം ‘നവരസ 2024 ‘
തിരിതെളിഞ്ഞു.
സിനിമാ സംവിധായകൻ ഫൈസൽ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ അശ്വതി സനൂജ് മുഖ്യ അതിഥിയായിരുന്നു. പ്രിൻസിപ്പൽ സി പി ജംഷീന പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ, പി ടി എ വൈസ് പ്രസിഡൻ്റ് ജയപ്രകാശ്, സ്റ്റാഫ് സെക്രട്ടറിമാരായ വി ഷീന, രഞ്ജിത എ ആർ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
പ്രധാന അധ്യാപകർ സി എം മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിന് കലോത്സവം കൺവീനർ ടി ബിനീഷ് നന്ദി പറഞ്ഞു.



