LOCAL NEWSMUKKAM

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

മുക്കം മുനിസിപ്പാലിറ്റിയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മുക്കം മുൻസിപ്പാലിറ്റിയിൽ സംരംഭക ശില്പശാല മുക്കം ഇഎംഎസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് അധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാൻ പിടി ബാബു ചെയ്തു. മുൻസിപ്പാലിറ്റി EDE ഷംനാദ് അബൂബക്കർ സ്വാഗതവും മുൻസിപ്പാലിറ്റി കൗൺസിലർമാരായ ജോഷില, ഫാത്തിമ കൊടപ്പന എന്നിവർആശംസ അർപ്പിച്ച് സംസാരിച്ചു. കുന്ദമഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അർജുൻ സംരംഭകത്വ പ്രാധാന്യം/ സംരംഭക സാധ്യത മേഖലകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസും നടത്തി.മുക്കം കേരള ബാങ്ക് അസിസ്റ്റൻറ് മാനേജർ ബിജിൽ,കുന്ദമംഗലം FLC ശില്പ എന്നിവർ ബാങ്കിങ്ങ് സംബന്ധമായ ക്ലാസ്സുകൾ എടുത്തു. പരുപാടിയിൽ മുക്കം മുനിസിപ്പാലിറ്റി കൗൺസിലറായ ബിന്ദു, സൂപ്രണ്ട് സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.എഴുപതോളം പേർ പങ്കെടുത്ത പരിപാടിയിൽ മുക്കം മുനിസിപ്പാലിറ്റി ഇ ഡി ഇ അമർ ദേവ് നന്ദി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com