
തിരുവമ്പാടി :മാസങ്ങളായി തിരുവമ്പാടി അമ്പലപ്പാറ റോഡിൽ വിവിധ സ്ഥലങ്ങളിലായി കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ട് തിരിഞ്ഞു നോക്കാതെ അധികൃതർ.ഓരോ ദിവസവും ലിറ്റർ കണക്കിന് വെള്ളമാണ് നഷ്ടപ്പെടുന്നത്. അമ്പലപ്പാറ റോഡിലെ അഞ്ചു ഇടങ്ങളിലാണ് കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ടുള്ളത് ഇതിൽ മൂന്നെണ്ണം ജഡ്ജീവൻ പദ്ധതിക്ക് വേണ്ടി കുഴിയെടുത്തപ്പോൾ .പൊട്ടിയതാണ്.അമ്പലപ്പാറ ഭാഗത്ത് മാത്രമല്ല പാതിരമണ്ണ് ഭാഗത്തും പൈപ്പ് പൊട്ടിയിട്ടുണ്ട് എത്രയും പെട്ടെന്ന് കുടിവെള്ള പൈപ്പുകൾ പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



