
തിരുവമ്പാടി കൂടരഞ്ഞി റോഡിലെ കക്കുണ്ടിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത് കൂടരഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ കുടരഞ്ഞി സ്വദേശി കീയ്യോട്ടിൽ ഷെരീഫിനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



