KODANECHERYLOCAL NEWS
സബ്ജില്ലാ കലോത്സവത്തിലേയ്ക്ക് ഓലക്കുട്ടകൾ നിർമ്മിച്ച് എൻഎസ്എസ് വോളണ്ടിയേഴ്സ് മാതൃകയായി

കോടഞ്ചേരി : ‘ഗോ ഗ്രീൻ കീപ്പ് ക്ലീൻ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് താമരശ്ശേരി സബ്ജില്ല കലോത്സവ വേദിയിലേക്കുള്ള പ്ലാസ്റ്റിക്ക് വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനുള്ള ഓലക്കുട്ടകൾ സ്വയം തയ്യാറാക്കി സെൻ്റ് ജോർജസ് എൻ.എസ്എസ് യൂണിറ്റ് മാതൃകയായി.
ഓലക്കുട്ടകൾ താമരശ്ശേരി ഉപജില്ല ഓഫീസർ വിനോദ് പി ഏറ്റുവാങ്ങി. എല്ലാ വേദികളിലേക്കുമാവശ്യമായ കുട്ടകൾ കുട്ടികൾ ഒരുക്കി. എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സായ ബ്രിന്റോ റോയ്, ലിയ ജോസഫ്, ഗ്രഫിൻ മരിയ ബിനോയ്, കെവിൻ റോയ്, മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ എസ്ഐ സി,
പ്രോഗ്രാം ഓഫീസർ സ്മിത കെ, സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.