HEALTHNews

എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം: മന്ത്രി വീണാ ജോർജ്

മഴ തുടരുന്ന പശ്ചാത്തലത്തിൽ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഡോക്‌സിസൈക്ലിൻ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പിൽ താമസിക്കുന്നവർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാവരും ഡോക്‌സിസൈക്ലിൻ കഴിക്കുന്ന കാര്യത്തിൽ വിമുഖത കാണിക്കരുത്. ജില്ലയിലെ മഴയിൽ ഒറ്റപ്പെട്ട കോളനികളിൽ പൊലീസിന്റേയും ഫയർഫോഴ്‌സിന്റേയും ദുരന്തനിവാരണ വിഭാഗത്തിന്റെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കും.  

മങ്കിപോക്സ്: രണ്ടാമത്തെ രോഗി രോഗമുക്തി നേടി

* ശനിയാഴ്ച ഡിസ്ചാർജ് ചെയ്യും

രാജ്യത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ (31) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയിൽ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാർക്കും രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com