LOCAL NEWS

മുൻ കേന്ദ്രമന്ത്രിയും അൽഫോൺസ് കണ്ണന്താനം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു

തിരുവമ്പാടി : വയനാട് പാർലമെൻറ് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ്പ്രചരണാർത്ഥം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു.തിരുവമ്പാടി ഫെറോന ചർച്ച് വികാരി ഫാദർ തോമസ് നാഗപറമ്പിൽ , അൽഫോൻസാ കോളേജ് പ്രിൻസിപ്പാളും സീറോ മലബാർ സഭ വക്താവുമായ ഡോക്ടർ ചാക്കോ കാളാംപറമ്പിൽ,കോടഞ്ചേരി പള്ളി വികാരി ഫാദർ കുര്യാക്കോസ് ഐകുളമ്പിൽ, നെല്ലിപ്പൊയിൽ പള്ളി വികാരിഫാദർ അനൂപ് തോമസ്, ചെമ്പ്കടവ് പള്ളി വികാരി തുടങ്ങിയവരെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.തെയ്യപ്പാറ ബിജെപി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി , ഉത്തരമേഖല പ്രസിഡൻറ് എൻ പി രാമദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻറ് ഷെയ്ക്ക് ഷാഹിദ് , ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ടി എ നാരായണൻ മാസ്റ്റർ, ടി ശ്രീനിവാസൻ ,സവിൻ കുമാർ, കെ പി രമേഷ് ,മാത്യു പടവിൽ , ജയൻ എ ആർ തുടങ്ങിയവർ സംബന്ധിച്ചു.ഫോട്ടോ: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കോടഞ്ചേരി പള്ളി വികാരി കുര്യാക്കോസ് ഐകുളമ്പിലിനെ സന്ദർശിക്കുന്നു

Related Articles

Back to top button

You cannot copy content of this page