
തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്തിലെപുന്നക്കൽ മേഖലയിൽ നിരന്തരമായി കാട്ടാന / കൃഷി നശിപ്പിക്കുന്ന സ്ഥലങ്ങൾഎം എൽ എ ലിൻ്റോ ജോസഫിൻ്റെ നേതൃത്വത്തിൽ കർഷക സംഘം നേതാക്കൾ സന്ദർശിച്ചു.വാഴ, തെങ്ങ്, കമുക് – തുടങ്ങിയ വിളകളെല്ലാം കാട്ടാനകൾ നശിപ്പിച്ചിരിക്കുകയാണ്.പുന്നക്കൽ, ഓളിക്കൽ, പൊന്നാങ്കയം മേഖലകളിലാണ് കാട്ടാന ഇറങ്ങുന്നത്.കാട്ടാന ശല്യം തടയുന്നതിനായിമണ്ഡലത്തിൻ്റെ വനാതിർത്തി കളിൽ, തുടർച്ചയായ ഹാംങ്ങിംഗ് ഫെൻസ് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചതായി എം എൽ എ ലിൻ്റോ ജോസഫ് നാട്ടുകാരെ അറിയിച്ചു.
ത്രിതല പഞ്ചായത്തുകൾ അവരുടെ പദ്ധതി വിഹിതവും ഇതിനായി നൽകണം. പ്രാദേശിക കമ്മറ്റികൾ രൂപീകരിച്ച് – വേലിയുടെ സംരക്ഷണച്ചുമതല നിർവ്വഹിക്കണം.കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായിനിയമം കൊണ്ടുവന്നത് കേരളത്തിൽ മാത്രമാണ്. അതും അപര്യാപ്തമാണ്.അതിനായി 1972-ലെ കേന്ദ്ര നിയമം തിരുത്താൻകേരള എം പി മാർ ശബ്ദമുയർത്തുകയാണ് വേണ്ടത്.സംസ്ഥാന സർക്കാർ, കാട്ടുമൃഗശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നിലവിലെ നിയമത്തിൽ നിന്നു കൊണ്ട് പരമാവധി പ്രവർത്തിക്കുന്നുണ്ട്- എന്നും എംഎൽഎ പറഞ്ഞു.
കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് സി എൻ പുരുഷോത്തമൻ ,ലോക്കൽ സെക്രട്ടറി പി എ ഫിറോസ് ഖാൻ , ജമീഷ് ഇളംതുരുത്തിയിൽ,ജിബിൻ പി ജെ / അജയ് ഫ്രാൻസി,ഫോറസ്റ്റ് ആർ ആർ ടി സംഘാംഗങ്ങൾ, റേഞ്ച് ഓഫീസർ ഷജീസ് മുന്നണി നേതാക്കളായ സി ജോ ജോർജ്, ജോഷി കൊല്ലം പറമ്പിൽഎന്നിവരും സംഘത്തിലുണ്ടായിരുന്നു.നാശനഷ്ടം സംഭവിച്ച കർഷകരുമായിസംഭാഷണവും നടത്തി.അപേക്ഷ കൊടുക്കുന്ന മുറയ്ക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് എം എൽ എ പറഞ്ഞു.



