News

വയനാട് ഉപതിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

തിരുവമ്പാടി :വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് 11-ന്

വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളിലായി താമരശ്ശേരി താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ രണ്ടാംഘട്ട പരിശീലന ക്ലാസ്സില്‍ ഹാജരാകാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്കായി നവംബര്‍ 11-ന് പകല്‍ 10.30 മുതല്‍ ഒരു മണി വരെ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി നടത്തും. പരിശീലന ക്ലാസില്‍ ഹാജരാകാന്‍ ഇതുവരെ സാധിക്കാത്ത മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥരും പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് ഇലക്ഷന്‍ ഡെപ്യുൂട്ടി കളക്ടര്‍ അറിയിച്ചു.

.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com