LOCAL NEWS

വിളക്കാൻ തോട് ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം

പുന്നക്കൽ: വിളക്കാംതോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിലേക്ക് മത്സരം നടന്ന ജനറൽ വിഭാഗത്തിലെ നാല് സീറ്റിലും വനിതാ വിഭാഗത്തിലെ രണ്ട് സീറ്റിലും , പോൾ ചെയ്ത 50 വോട്ടിൽ 17 നെതിരെ 33 വോട്ടുകൾ നേടി കൊണ്ട് മൊത്തം പാനൽ യുഡിഎഫ് നിലനിർത്തി. കഴിഞ്ഞ 15 വർഷമായി യുഡിഎഫ് ഭരിക്കുന്ന ക്ഷീരസംഘം ആണ് വിളക്കാംതോട് ക്ഷീരസഹകരണ സംഘം.

പ്രസിഡൻ്റായി ബെന്നി അറയ്ക്കൽ വൈസ് പ്രസിഡൻ്റായി റെജി ജയ്സൺ ഓതിക്കലിനെയും തെരഞ്ഞെടുത്തു. ഡയറക്ടർമാരായി ബെന്നി തോമസ് പുതുപ്പറമ്പിൽ, ദേവസ്യ മാക്കുഴിയിൽ, ശാന്തകുമാർ കുരുവിതോട്ടത്തിൽ, ജെസ്സി ഷാജി മൂഴിക്കൽ തിരഞ്ഞെടുത്തു. 40 വയസ്സ് താഴെയുള്ള ജനറൽ വിഭാഗത്തിൽ നിന്നും പ്രഭാകരൻ വടക്കേലിനെ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

യുഡിഎഫിൻ്റെ നേതൃത്വത്തിൽ
വിളക്കാംതോട് അങ്ങാടിയിൽ ആഹ്ലാദപ്രകടനവും, യോഗവും നടത്തി. ചടങ്ങിൽ ബൂത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് വാഴെപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കതെരുവിൽ, ഷിജു ചെമ്പനാനി, ഹനീഫ ആച്ചപ്പറമ്പിൽ, അബ്രാഹം വടയാറ്റുകുന്നേൽ , ലിബിൻ ബെൻ തുറുവേലിൽ, ജോർജ് കുര്യൻ ആലപ്പാട്ട് , ഷൈനി ബെന്നി, ലിസ്സി സണ്ണി, സജി കൊച്ചുപ്ലാക്കൽ, സോമി വെട്ടുകാട്ടിൽ, സോണി മണ്ഡപത്തിൽ, സെബാസ്റ്റ്യൻ കൊട്ടാരത്തിൽ, സോണി മണ്ഡപത്തിൽ, റസാഖ് ചെറുകാട്ടിൽ, സലാം കമ്പളത്ത്, ഷാജി മൂഴിക്കൽ, മനോജ് തറപ്പേൽ, മാത്യു അമ്പാട്ട് പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com