LOCAL NEWS

പി.എം.ജി.എസ്.വൈ – തിരുവമ്പാടി മണ്ഡലത്തിലെ പ്രൊപ്പോസൽ സമർപ്പിച്ചു.

പി.എം.ജി.എസ്.വി പദ്ധതി പ്രകാരം തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡുകൾ നവീകരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിച്ചുവെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൊട്ടാരക്കോത്ത്-നീറ്റിക്കൽ-എലോക്കര റോഡ്,കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ-കണ്ടപ്പൻചാൽ റോഡ്,പൂളവള്ളി-പൂളപ്പാറ-അച്ചൻകടവ്പാലം-കാഞ്ഞിരപ്പാറ-വലിയകൊല്ലി റോഡ്,കണ്ണോത്ത് – തൊഴിലാളികുന്ന് റോഡ്, ഉദയനഗർ-പാറമല-ചൂരമുണ്ട-കണ്ണോത്ത് റോഡ്, ചെമ്പുകടവ്- ചാമുണ്ഡി-അടിവാരം റോഡ് , മഞ്ഞുമല- പാത്തിപാറ റോഡ് ,തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണ-അത്തിപ്പാറ റോഡ്,കളരിക്കൽ-തേൻപാറ-ഒലിച്ചുചാട്ടം റോഡ്, തിരുവമ്പാടി – അമ്പലപ്പാറ-തോട്ടത്തിൻ കടവ് റോഡ്,പേണ്ടാനത്തുപടി-കരിയാത്തുംപാറ റോഡ്,തറമിറ്റം – കാരാട്ടുപാറ റോഡ്,കാരശ്ശേരി പഞ്ചായത്തിലെ കാരശ്ശേരി-കറുത്തപറമ്പ് റോഡ് (പി.കെ.ആലിക്കുട്ടി മാസ്റ്റർ റോഡ്),മരഞ്ചാട്ടി-കുന്തംചാരി-കൂട്ടക്കര റോഡ്,കറുത്തപറമ്പ്-മായങ്ങൽ സങ്കേതം റോഡ്,കൂടരഞ്ഞി പഞ്ചായത്തിലെ വീ്ട്ടിപ്പാറ-തൊമ്മൻകട-വഴിക്കടവ് റോഡ്,കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ-കഴുത്തുട്ടിപ്പുറായ്-എടവഴിക്കടവ് റോഡ്,തോട്ടുമുക്കം-മേടരഞ്ഞി റോഡ്, സൗത്ത് കൊടിയത്തൂർ – കൊളങ്ങര – മുറത്തുമൂല റോഡ് എന്നീ റോഡുകളാണ് നിർദേശമായി സമർപ്പിച്ചിട്ടുള്ളത്. ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com