
തിരുവമ്പാടി : മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ
തിരുവമ്പാടിയിലെ ലക്ഷംവീട് കോളനിയിൽ എലിപ്പനി,
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം മുതലായ മഴക്കാല രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ മഴക്കാല രോഗങ്ങളെയും ക്ലോറിനേഷനെയും കുറിച്ച് എൻ.എസ്.എസ് വളണ്ടിയർ മാർക്ക് ക്ലാസ്സെടുത്തു.
NSS കോ-ഓർഡിനേറ്റർ കെ.സന്തോഷിൻ്റെ നേതൃത്വത്തിൽ വളണ്ടിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് കോളനിയിലെ കിണറുകൾ ക്ലോറിനേഷൻ നടത്തുകയും വീടുകളിൽ കയറി എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധ മാർഗങ്ങൾ വിശദീകരിക്കുകയും നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഗിരീഷ് കുമാർ, ശ്രീജിത്ത് കെ.ബി, MLSP മാരായ വരദശ്രീ, സുമിഎബ്രഹാം,
NSS ലീഡർമാരായ വിഷ്ണു, ദിയ, അലെൻ, പ്രോഗ്രാം ഓഫീസർ സന്തോഷ് കെ എന്നിവർ സംസാരിച്ചു.



