LOCAL NEWS

പ്രാദേശിക പി. ടി. എ സംഗമവുമായി പുല്ലുരാംപാറ ഹൈസ്കൂൾ

പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ പ്രാദേശിക പി.ടി.എ സംഗമം നടത്തി. കാളിയാമ്പുഴ,തമ്പലമണ്ണ,അത്തിപ്പാറ, തുമ്പച്ചാൽ എന്നീ പ്രദേശങ്ങളിലെ രക്ഷിതാക്കളെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിക്കൊണ്ട് സതീഷ് ബാബു ടി.പി. യുടെ ഭവനത്തിൽ സംഘടിപ്പിച്ച സംഗമം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് വിൽസൺ താഴത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.തിരുവമ്പാടി പഞ്ചായത്ത്, 16ാം വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.കുട്ടികളുടെ പഠന കാര്യങ്ങളും , പ്രാദേശിക മായി കുട്ടികളും രക്ഷിതാക്കളുംനേരിടുന്ന പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായാണ് പ്രാദേശിക പി ടി എ സംഗമങ്ങൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്. വിവിധ ജോലിത്തിരക്കുകൾ മൂലം സ്കൂൾ യോഗങ്ങളിൽ എത്താൻ സാധിക്കാത്ത രക്ഷിതാക്കളെ നേരിട്ടു കണ്ട് ആശയവിനിമയം നടത്തുന്നതിന് അധ്യാപകർക്ക് ഇതിലൂടെ സാധിക്കുന്നു. ഹെഡ് മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ സംഗമത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു.’രക്ഷിതാക്ക ളുടെയും കുട്ടികളുടെയും കടമകൾ’എന്ന വിഷയത്തിൽ റോയി അഗസ്റ്റിൻ സെമിനാർ നടത്തി. സ്കൂളിലെ അധ്യാപകരും അനധ്യാപകരും പ്രദേശത്തെ കുട്ടികളും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.എം പി ടി എ പ്രസിഡന്റ്‌ അനുപ്രകാശ്,പി ടി എ എക്സിക്യൂട്ടീവ് അംഗം പ്രിൻസ് താളനാനി,സീനിയർ അസിസ്റ്റന്റ് ബീന പോൾ,സ്റ്റാഫ് സെക്രട്ടറി റെജി സെബാസ്‌റ്റ്യൻ,കൺവീനർ ജുബിൻ അഗസ്റ്റിൻ,സതീഷ് ബാബു,സീന ഷാജു,തുടങ്ങിയവർ പ്രസംഗിച്ചു. 2024 വർഷത്തിൽ സ്കൂൾ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വീഡിയോ പ്രദർശിപ്പിച്ചു. പഠന സംബന്ധമായ വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com