LOCAL NEWS

പുലി ഇറങ്ങി എന്ന പ്രചരണം; അവ്യൂഹം പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതി പരത്തരുത്:ജില്ലാ പോലീസ് മേധാവി.

താമരശ്ശേരിക്ക് സമീപം കൂടത്തായി ഭാഗത്ത് പുലിയെ കണ്ടതായുള്ള പ്രചാരണത്തിന് സ്ഥിരീകരണമില്ലെന്നും, ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന രൂപത്തിലുള്ള അവ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും റൂറൽ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ അഭ്യർത്ഥിച്ചു.സിസിടിവി ദൃശ്യങ്ങൾ എന്ന രൂപത്തിൽ പ്രചരിപ്പിക്കുന്നത് ഈ ഭാഗങ്ങളിൽ നിന്നുള്ളതല്ല, ഒമ്പത് വർഷങ്ങൾക്കു മുമ്പുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.പ്രദേശത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, രാവിലെ കണ്ടതായി പറയുന്ന കാൽപ്പാട് പന്നിയുടേതാണെന്നും വനം വകുപ്പ് വ്യക്തമാക്കിയതായും താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com