KODANECHERYNews

സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

കോടഞ്ചേരി: പതങ്കയത്തിൽ അപകടത്തിൽപ്പെട്ട ഹുസ്നി മുബാറക്കിൻ്റെ തിരച്ചിലിൽ സഹകരിച്ച സന്നദ്ധ സംഘടനകളെ ഈസ്റ്റ് മലയമ്മ മഹല്ല് കമ്മിറ്റി ആദരിച്ചു.

മലയമ്മ പാറമ്മൽ ആൽബിർ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് രാഹുൽ ബ്രിഗേഡ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിക്ക് നൽകിയ ആദരവ് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്കിൽ നിന്നു രാഹുൽ ബ്രിഗേഡ് അംഗങ്ങളായ ബിജു ഒത്തിക്കൽ,ബിബി തിരുമലയിൽ,നിഷാദ് മുക്കം,ഷൈജു പയ്യുളി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ എം കെ രാഘവൻ എം പി, പി ടി എ റഹീം എം എൽ എ,കോടഞ്ചേരിയം പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് വിവിധ സന്നദ്ധ സംഘടനപ്രതിനിധികൾ മഹല്ല് കമ്മിറ്റി അംഗങ്ങൾ, ഫയർ, സിവിൽ ഡിഫൻസ്, എൻടിആർ ഫ്, പോലീസ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com