News

സീനിയോറിറ്റി  ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്കുന്നു 

താമരശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര്  രജിസ്റ്റര്‍ ചെയ്ത വിവിധ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് രജിസ്‌ട്രേഷന്‍ പുതുക്കി നല്കുന്നു.50 വയസ്സ് പൂര്‍ത്തിയാകാത്ത (2024 ഡിസംബർ 31 നകം) ഭിന്നശേഷിക്കാരായ ഉദ്ദ്യോഗാര്‍ത്ഥികളില്‍ സമയബന്ധിതമായി  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും, ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ച് മുഖേന  ജോലി ചെയ്ത് വിടുതല്‍  സര്‍ട്ടിഫിക്കറ്റ്  90 ദിവസത്തിനുള്ളില്‍ ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയ പരിധി  കഴിഞ്ഞ് വിടുതല്‍  സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ച് മുഖേന ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍  ജോലിയില്‍ പ്രവേശിക്കാതെ  നിയമനാധികാരിയില്‍ നിന്നും നോണ്‍  ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കുമാണ് അവരുടെ തനത് സീനിയോറിറ്റി  ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്കുന്നതിന്  മാര്‍ച്ച് 18 വരെ സമയം  അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ, ദൂതന്‍ മുഖേനയോ സര്‍ട്ടിഫിക്കറ്റുകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (UDID കാര്‍ഡ് ഉള്‍പ്പെടെ) രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ  സഹിതം ഹാജരായി അപേക്ഷ നൽകുന്നവര്‍ക്ക് മാത്രമേ പുതുക്കലിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. അന്വേഷണങ്ങള്‍ക്ക്: 0495-2225995.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com