
ഗതാഗത ക്രമീകരണം
തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാൾ ഉത്സവത്തിന് വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കൊടിയേറ്റി. തുടർന്ന് ദിവ്യബലി നടന്നു. ഫാ. ജോസഫ് വെട്ടുകല്ലേൽ സഹകാർമികനായി. ഫാ. അബ്രഹാം പൊരുന്നോലിനെ അനുസ്മരിച്ചു.
ട്രസ്റ്റിമാരായ ബെന്നി മുട്ടത്തുകുന്നേൽ, സ്റ്റാൻലി പ്ലാംപറമ്പിൽ, വർഗീസ് മൈനാട്ടിൽ, സോൺസ് കോതമ്പനാനി, പാരീഷ് സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവർ നേതൃത്വംനൽകി. ‘ചിറക്’ സാമൂഹിക സംഗീതനാടകം അരങ്ങേറി. ശനിയാഴ്ച ആഘോഷമായ പ്രദക്ഷിണവും ആകാശവിസ്മയവും. ഞായറാഴ്ച ദിവ്യബലി, പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിക്കും.
ഗതാഗത ക്രമീകരണം
പള്ളിയിൽ നിന്നും പുറപ്പെട്ട് പള്ളിപ്പടി – ബഥാനിയാ റോഡ് – തെങ്ങുംമൂട്ടിൽ ജംങ്ഷൻ – മലയോര ഹൈവേ വഴി പുല്ലുരാംപാറ കുരിശു പള്ളി – ലദീഞ്ഞിനു ശേഷം പള്ളിയിലേയ്ക്ക്.
ഗതാഗത തടസ്സമുണ്ടാക്കാതെ റോഡിന്റെ ഒരു വശത്തു കൂടെ രണ്ട് വരിയായിയിട്ടാണ് പ്രദക്ഷിണം കടന്ന് പോകുന്നത്..
ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ മെയിൻ റോഡിലൂടെയും മറ്റ് വാഹനങ്ങൾ സമാന്തര വഴികളിലൂടെയും ( മലയോര ഹൈവേ വഴി പുല്ലുരാംപാറ ടൗൺ – പുന്നയ്ക്കൽ – തിരുവമ്പാടി – തിരിച്ചും )കടന്ന് പോകണമെന്നും
പളളിയിലേയ്ക്ക് വരുന്ന വാഹനങ്ങളുടെ പാർക്കിംഗ് ) യു. പി സ്കൂൾ, ബഥാനിയ ഗ്രൗണ്ട് (ഹൈസ്കൂൾ ഗ്രൗണ്ട്), പള്ളിപ്പാലത്തിൽ നിന്നും ഇലന്തുകടവ് ഭാഗത്തേക്കും മാത്രമെന്ന് പോലീസ് & വാളണ്ടിയേർസ് എന്നിവരുടെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും തിരുനാൾ ഭാരവാഹികൾ അറിയിച്ചു.



