LOCAL NEWSNews
നാദാപുരം പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .

കോഴിക്കോട്: നാദാപുരം പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മാവിലാട്ട് അലിയുടെ മകൻ മുഹമ്മദ് സായാൻ ആണ് രക്ഷപ്പെട്ടത്. സ്കൂളിലേക്ക് പോകാൻ രാവിലെ ബസ് കാത്തുനിൽക്കവെ നായ കുട്ടിക്ക് നേരെ ചാടി വരുകയായിരുന്നു . വിദ്യാർത്ഥി ഭയന്ന് ഓടുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് മറ്റൊരു പെൺകുട്ടിയും തെരുവുനായ ആക്രമണത്തിന് ഇരയായിരുന്നു.
ഇത് വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ തെരുവുനായ ശല്യത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാട്ടുകാർ വലിയ പ്രതിഷേധം ഉന്നയിക്കുകയാണ്.