LOCAL NEWSMUKKAM

മുക്കംഹയർ സെക്കണ്ടറി സ്കൂൾ കുടുംബ സംഗമം നടത്തി

മുക്കം ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിദ്യാലയമായി ഉയർത്തിപ്പിടിക്കുവാൻ സഹകരിച്ച മുഴുവൻ സ്റ്റാഫ് അംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളുടെയും, പൂർവ്വ അധ്യാപക വിദ്യാർത്ഥികളുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. പരിപാടിയിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. കൗൺസിലർമാരായ വേണു കല്ലുരുട്ടി, പ്രജിതാ പ്രദീപ്, അശ്വതി സനുജ്, ജോഷില,അനിത ,ബിന്ദു, മുക്കം എസ്ഐ മനോജ് കുമാർ,ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ കഫൂർ, മലബാർ എജുക്കേഷൻ സൊസൈറ്റി ട്രഷറർ ശ്രീജ മഠത്തിൽ, എന്നിവർ അതിഥികളായിരുന്നു. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ സിപി ജംഷീന അധ്യക്ഷയായി. പിടിഎ പ്രസിഡണ്ട് കെ പി സുരേഷ്, എം പി ടി എ പ്രസിഡൻ്റ് സലീല, പൂർവ്വ അധ്യാപകരായ ഉണ്ണിക്കുറുപ്പ് മാസ്റ്റർ, അപ്പുക്കുട്ടി മാസ്റ്റർ, സ്കൂൾ സ്പോർട്സ് കോഡിനേറ്റർ ടിവി അരുണാചലം, അഡ്വക്കേറ്റ് ദിനേശ് കുമാർ,  ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് രാജേഷ് വെള്ളാരം കുന്നത്ത്, ഡിസ്ട്രിക് റോട്ടറി ഇൻറർനാഷണൽ ചെയർമാൻ അനിൽകുമാർ,  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അലി അക്ബർ, സെക്രട്ടറി ബിപി അനീഷ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ശശി, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് നളേശൻ, ജെ സി ഐ കാരശ്ശേരി പ്രസിഡണ്ട് ആസാദ്, എന്റെ മുക്കം സന്നദ്ധ സേന പ്രസിഡണ്ട് സലിംപൊയിൽ, കേരളവിഷൻ സി ടിവി ഡയറക്ടർ നിസാർ ബാബു, വാക്കിംഗ് മുക്കം പ്രസിഡണ്ട് സൗഫിക്ക് വേങ്ങളത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.മുക്കം ഹയർസെക്കൻണ്ടറി സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മനോജ് പി എം പരിപാടിക്ക് നന്ദി പറഞ്ഞു.തുടർന്ന് സംഗീത വിരുന്നും, സുഹൃദ വിരുന്നും നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com