NewsSPORTS

കേരള വിമന്‍സ് ലീഗിന് ഇന്ന് കിക്കോഫ്

കോഴിക്കോട്: പത്ത് ടീമുകള്‍, രണ്ട് വേദി, എട്ട് വിദേശിയരുള്‍പ്പെടെ 350 വനിതാ ഫുട്ബാള്‍ താരങ്ങളുടെ പങ്കാളിത്തം. രാംകോ കേരളാ വിമന്‍സ് ലീഗ് നാലാം സീസണ് ഇന്ന് ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ഇന്ത്യന്‍ വിമന്‍സ് ലീഗ് ചാമ്ബ്യന്മാരായ ഗോകുലം കേരള എഫ്.സി കേരള യുണൈറ്റഡ് എഫ്.സിയെ നേരിടും.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് കിക്കോഫ്. ലീഗില്‍ ആദ്യമായി ബൂട്ടുകെട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സിയും എമിറേറ്റ്സ് എസ്.സിയും ഇന്ന് കളത്തിലിറങ്ങും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിനാണ് കന്നിക്കാരുടെ പോരാട്ടം. മത്സരങ്ങള്‍ സ്പോട്സ്‌കാസ്റ്റ് ഇന്ത്യയില്‍ തത്സമയ സംപ്രേഷണമുണ്ടാകും. ബ്ലാസ്റ്രേഴ്സുള്‍പ്പെടെ നാല് ടീമുകള്‍കൂടി ഇക്കുറി കെ.ഡബ്ല്യു.എല്ലിന്റെ ഭാഗമായിട്ടുണ്ട്. ചാമ്ബ്യന്‍ന്മാര്‍ ഇന്ത്യന്‍ വിമന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യതനേടും. ടീമുകള്‍ പരസ്പരം 10തവണ നേര്‍ക്കുനേര്‍ ഏറ്രുമുട്ടും. ആകെ 46 മത്സരങ്ങള്‍. നോക്കൗട്ട് അടിസ്ഥാനത്തിലാണ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍. ഒക്ടോബര്‍ 15ന് കോഴിക്കോട്ടാണ് കലാശപ്പോരാട്ടം.

പാലാരിവട്ടം ഹോളിഡേ ഇന്നില്‍ നടന്ന ചടങ്ങില്‍ രാംകോ ജനറല്‍ മാനേജര്‍ എ. ഗോപകുമാര്‍ കിരീടം അവതരിപ്പിച്ചു. ടീമുകളുടെ കാപ്ടന്‍മാരും പരിശീലകരും സന്നിഹിതരായിരുന്നു. കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, സ്കോര്‍ലൈന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ മിന്നാ ജയേഷ്, പ്ലേവെല്‍ സ്പോര്‍ട്സ് സി.ഇ.ഒ ചെന്താമരാക്ഷന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടീമുകള്‍
•ഗോകുലം എഫ്.സി
•ഡോണ്‍ ബോസ്കോ എഫ്.സി
•കേരള യുണൈറ്റഡ് എഫ്.സി
•കടത്തനാട് രാജ എഫ്.സി
•കേരളാ ബ്ലാസ്റ്രേഴ്സ്
•ലോ‌ര്‍ഡ്സ് എഫ്.സി
•കൊച്ചി വൈ.എം.എ.എ
•എമിറേറ്റ്സ് എസ്.സി
•എസ്.ബി.എഫ്.എ പൂവാര്‍
•ബാസ്കോ ഒതുക്കുങ്ങല്‍

എ.എഫ്.സി ഏഷ്യന്‍ കപ്പ്, 2022 അണ്ടര്‍ 17 വിമന്‍സ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്ബോള്‍ കേരളത്തിലെ താരങ്ങള്‍ക്ക് കെ.ഡബ്ല്യു.എല്‍ പ്രചോദനമാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com