KOODARANCHILOCAL NEWS

ഭണ്ഡാരവും, സ്റ്റീൽ പാത്രങ്ങളും സമർപ്പിച്ചു

കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഭക്തരിൽ നിന്നും സമാഹരിച്ച ക്ഷേത്ര ഭണ്ഡാരങ്ങൾ ക്ഷേത്രതന്ത്രിയുടെ കാർമ്മികത്വത്തിൽ ദേവീ നടയിൽ സമർപ്പണം നടത്തി. ഭക്തർ സമാഹരിച്ച സ്റ്റീൽ പ്ലേയ്റ്റുകളും, ഗ്ലാസുകളും ക്ഷേത്രതന്ത്രി ഏറ്റ് വാങ്ങി. വിശേഷപൂജകൾക്ക് ക്ഷേത്രമേൽ തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് ശാന്തി സുധീഷ് ശാന്തി നേതൃത്വം നൽകി. ക്ഷേത്ര സമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കരത്തൊടി ചടങ്ങിൽ അധ്യക്ഷനായിരുന്നു. മാതൃ സമിതി പ്രസിഡണ്ട് രമണി ബാലൻ, ക്ഷേത്ര സമിതി സെക്രട്ടറി സുന്ദരൻ എ പ്രണവം, ഖജാൻജി വിജയൻ പൊറ്റമ്മൽ, ഭാരവാഹികളായ സൗമിനി കലങ്ങാടൻ, ഷാജി കാളങ്ങാടൻ, ഇന്ദിര ചാമാടത്ത്, ഷൈലജ പള്ളത്ത്, ജയദേവൻ നെടുമ്പോക്കിൽ, ഷാജി വട്ടച്ചിറയിൽ, സജീവൻ ആലക്കൽ, സുമതി പള്ളത്ത്, ധനലക്ഷ്മി അക്കരത്തൊടി, സുന്ദരൻ പള്ളത്ത്, സുരേഷ് കക്കാട്ടി കലായിൽ, സുധരമേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഗൃഹ ഭണ്ഡാരങ്ങൾ തന്ത്രി ക്ഷേത്രഭക്തർക്ക് കൈമാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com