
തിരുവമ്പാടി മണ്ഡല പരിധിയിലെ തിരുവമ്പാടി പഞ്ചായത്ത് കൊടക്കാട്ടുപാറ വാർഡിലെ ആദിവാസി പ്രദേശങ്ങളിലേക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗ്രാമ പഞ്ചായത്ത് , മുക്കം സർക്കാർ ആശുപത്രി , വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രാ സൗകര്യത്തിനായി ഗതാഗതയോഗ്യമായ ബസ് റൂട്ട് അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജെ സി ഐ മുക്കം മൈത്രി എംഎൽഎ ലിന്റോ ജോസഫിന് നിവേദനം നൽകി. ജെസിഐ മുക്കം മൈത്രി പ്രസിഡന്റ് റിയാസ് അരിമ്പ്ര, സെക്രട്ടറി ആനസ് പാലയിൽ, സോൺ ഓഫീസർ സംജിത് ചെപാലിൽ, പ്രതുൻ മൂത്തേടത്, മുഹമ്മദ് സൈൻ, യൂനുസ്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.



