LOCAL NEWS

റോഡിൽ കാർ നിർത്തിയിട്ട സ്ഥലം ഒഴിവാക്കി  ടാറിംഗ് :സോഷ്യൽ മീഡിയയിൽ വിവാദമായ ഫോട്ടോയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്..

ഓമശ്ശേരി : ഇന്നലെ ടാറിങ് പൂർത്തിയായ ഓമശ്ശേരി-തിരുവമ്പാടി റോഡിലെ കാഴ്ചയാണിത് എന്ന തലക്കെട്ട് കൂടെയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോ പലരും ഷെയർ ചെയ്തത്.
എന്നാൽ അതിനു പിന്നിൽ ഒരു കഥയുണ്ട്.

ഓമശ്ശേരി- തിരുവമ്പാടി റോഡില്‍ ഇന്നലെ നടന്ന ബി.സി ടാറിംഗ് പ്രവൃത്തിക്കായി രാവിലെ ആറുമണി മുതൽ നടുകിൽ മുതൽ ഓമശ്ശേരി വരെ ടാറിങ് ജോലി തുടങ്ങിയത്.റോഡിലെ ഉള്ള പുതരാഗതം പൂർണമായും നിർത്തിവച്ചതിനുശേഷമാണ് ജോലി ആരംഭിച്ചത്.

ടാറിങ് തുടങ്ങിയതിനുശേഷം മാമ്പടിച്ചാൽ ഭാഗത്ത് ടാർ ചെയ്യേണ്ട ഭാഗത്തേക്ക് പാർക്ക് ചെയ്ത നിലയിൽ യുപി രജിസ്ട്രേഷനുള്ള കാർ കണ്ടെത്തിയത്.

കാർ ആരാണ് ഇവിടെ പാർക്ക് ചെയ്തതെന്ന് നാട്ടുകാർക്കും ആർക്കും അറിയില്ലായിരുന്നു. പിന്നീട് എക്സിക്യൂട്ടീവ് എൻജിനീയറിൻ്റെ നേതൃത്വത്തിൽ പോലീസിനെയും എം വി ഡി വിവരമറിയിച്ചെങ്കിലും വാഹനം യുപി രജിസ്ട്രേഷനുള്ളതു കൊണ്ടു കണ്ടെത്താനായില്ല. ഉടമ തിരുവമ്പാടി സ്വദേശിയാണെന്ന് സ്വദേശിയാണെന്നും പറഞ്ഞതനുസരിച്ച് ഇവരെ ബന്ധപ്പെട്ടെങ്കിലും ഇവർ വാഹനം വിറ്റതായി അറിയിച്ചു.അപ്പോഴേക്കും ടാറിങ് ജോലികൾ പാർക്ക് ചെയ്ത സ്ഥലത്തെത്തിയിരുന്നു.
ടോറസ് ലോറികളിൽ വരുന്ന ബി.സി  ടാറിങ് മിക്സ് അധികസമയം നിർത്താൻ പറ്റാത്തതുകൊണ്ട് കാർ പാർക്ക് ചെയ്ത അത്രയും സ്ഥലം ഒഴിവാക്കി ടാറിങ് ചെയ്യുകയായിരുന്നു.
പിന്നീടാണ് ഉച്ചകഴിഞ്ഞ് ഉടമ കാറിന്റെ അടുത്ത് എത്തുകയും സംഭവങ്ങളെല്ലാം അറിയുകയും ചെയ്തത് ഉടൻ കാർ മാറ്റി. കാർ നിന്ന് സ്ഥലം പിന്നീട് ടാറിങ് ചെയ്തു.


കാർ നിർത്തിയിട്ട് സ്ഥലം ടാർ ചെയ്ത നിലയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com