
മുക്കം:അഗസ്ത്യമൊഴി – കുന്നമംഗലം റോഡിൽ വെസ്റ്റ് മണാശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കളൻതോട് സ്വദേശി കണ്ടിയിൽ ശരീഫ് (വീച്ചുണ്ണി – 49) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
പാതയോരത്ത് നിർത്തിയിട്ട് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവാവിനെ അമിത വേഗതയിൽ എത്തിയ ഷിഫ്റ്റ് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



