LOCAL NEWS

യുവ – രാപ്പാട്ട് : വേറിട്ട സംരംഭവും, മാതൃകാ പരമായ വിജയാഘോഷവും

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂൾ അലുമിനി അസോസിയേഷൻ ‘യുവ’യുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയായ ജോസ് അടപ്പൂർ ആരംഭിച്ച പുതുമയാർന്ന ഒരു സംരംഭം ആണ് “നമ്മുടെ രാപ്പാട്ട്”. അലൂമ്നി അംഗങ്ങളിൽ നിന്നും കഴിവുള്ള ഗായകരെ കണ്ടെത്തി അവർക്ക് അവസരങ്ങൾ ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. പ്രൊഫഷണൽ വേദികളിൽ അവസരങ്ങൾ ലഭിക്കാത്തവർക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുക എന്ന വലിയ ലക്ഷ്യമായിരുന്നു പിന്നിൽ ഉണ്ടായിരുന്നത്.

കഴിവും താല്പര്യവുമുള്ള ഗായകരെ ഒരുമിച്ച് ചേർത്ത് ഒരു ഗ്രൂപ്പ് ആക്കി അവരെ പ്രോത്സാഹിപ്പിച്ച് പാട്ടുകൾ പാടിക്കുകയും അവ സംപ്രേഷണം ചെയ്യുകയുമാണ് ജോസ് അടപ്പൂരിന്റെ നേതൃത്വത്തിൽ ചെയ്തു വന്നിരുന്നത്. കഴിഞ്ഞ ആയിരം ദിവസങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ ഗാനങ്ങൾ സംപ്രേഷണം ചെയ്തു എന്നത് അഭിമാനകരമായ നേട്ടമാണ്.

ആയിരം എപ്പിസോഡ് പൂർത്തിയായതിന്റെ ആഘോഷത്തിന്റെ ഭാഗമായി പുല്ലുരാംപാറയിൽ പ്രവർത്തിച്ചുവരുന്ന അൽഫോൻസാ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തന ഫണ്ടിലേക്കായി രാപ്പാട്ട് സിംഗേഴ്സ് ടീം അംഗങ്ങൾ സമാഹരിച്ച Rs. 111111 (ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപ) പുല്ലൂരാംപാറ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പെയിൻ ആൻഡ് പാലിയേറ്റീവ് ടീം അംഗങ്ങളായ അപ്പച്ചൻ എടക്കര, ബെന്നി ലൂക്കോസ് എന്നിവർക്ക് കൈമാറി.

ഈ മഹത്തായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശ്രീ ജോസ് അടപ്പൂർ , അദ്ദേഹത്തോട്  ചേർന്നു നേതൃത്വം നൽകിയ ജോജോ കാഞ്ഞിരക്കാടൻ, ടോണി അടപ്പൂർ, ബോബൻ, ലിജോ കുന്നേൽ, ചാർലി പറയൻകുഴി, വീണ , ബെന്നി മൂഴിക്കുഴിയിൽ തുടങ്ങിയവരെ ‘യുവ’ ഭാരവാഹികളായ സിജോ കുന്നേൽ, സുദീപ് സെബാസ്റ്റ്യൻ  തുടങ്ങിയവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ബോബൻ കാവുങ്കലിന്റെ നേതൃത്വത്തിൽ വിജയൻ, ടോണി, വീണ,മോളിക്കുട്ടി, മിനി,സീമ,അനീറ്റ,അനില, സുരേഷ്, സലിം, നവീൻ കൂടാതെ ജോസ് അടപ്പുരും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു പാടിയ പാട്ടുകൾ കോർത്തിണക്കി തയ്യാറാക്കിയ ഗാന മഴയും ഏറെ പ്രശംസ  അർഹിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com