ENTERTAINMENTINFORMATIONKOODARANCHILOCAL NEWSNews
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാൾ ഇന്ന് സമാപിക്കും

കൂടരഞ്ഞി:കുടിയേറ്റ മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയുംതിരുന്നാൾ ഇന്ന് സമാപിക്കും.
രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബനക്ക് ശേഷം പ്രദക്ഷിണവും തുടർന്ന് സ്കൂൾ അങ്കണത്തിൽ വാദ്യമേളങ്ങളും നടക്കും.ഇന്നലെ വൈകീട്ട് നടന്ന ടൗൺ ചുറ്റിയുള്ള പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു തുടർന്ന് വാദ്യമേളങ്ങളും കരിമരുന്ന് കല പ്രകടനവും വയലിനിസ്റ്റ് മനോജ് ജോർജ് നയിച്ച വയലിൻ ഫ്യൂഷനും നടന്നു.



