LOCAL NEWS

എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാവും

ഓമശ്ശേരി: മേപ്പള്ളിയിൽ വെച്ച് നടക്കുന്ന 32ആമത് എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാവും.
പ്രശസ്ത ഗോത്ര കവി സുകുമാരൻ ചാലി ഗദ്ദ ഉദ്ഘാടനം ചെയ്യും.

വിദ്യാർത്ഥികളുടെ സാഹിത്തീയ ഇടപെടലുകൾക് ഊർജ്ജം പകരുന്ന വാക്കുകളും വരകളും കവിതകളും കഥകളും പാട്ടുകളുമായി സർഗ്ഗ വസന്തം തീർക്കുന്ന വേദികൾക്കാണ് സാഹിത്യോത്സവ്  വഴിയൊരുക്കുന്നത്.
നൂറ്റി അൻപതിൽ പരം ഇന ങ്ങളിൽ ആയിരത്തിലധികം വരുന്ന മത്സരാർത്ഥികൾ എട്ട് വേദികളിലായി മാറ്റുരക്കും.

ഇന്ന് (ശനി) വൈകിട്ട് 7:30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സാഹിത്യോത്സവ് ചെയർമാൻ റഹീം സഖാഫി അധ്യക്ഷത വഹിക്കും, എസ് വൈ എസ് കേരള സെക്രട്ടറി  അബ്ദുറഷീദ് നരിക്കോട് പ്രമേയ പ്രഭാഷണം നടത്തും. സമസ്ത കൊടുവള്ളി മേഖല പ്രസിഡന്റ് അബൂബക്കർ സഖാഫി,കേരള മുസ്ലിം ജമാഅത് കോഴിക്കോട് ജില്ലാ സെക്രട്ടറി സലീം അണ്ടോണ,എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി ശുഐബ്,
വാർഡ് മെമ്പർ അനന്ദ കൃഷ്ണൻ,
എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് റഷീദ് അഹ്സനി,
ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ്,ഡിവിഷൻ സെക്രട്ടറി മുബഷിർ സഖാഫി,
എസ് വൈ എസ് കൂടത്തായി സർക്കിൾ പ്രസിഡന്റ് സുബൈർ ഫാളിലി,റസാഖ് സഖാഫി സംസാരിക്കും,

കാദിരിക്കുട്ടി ഹാജി,മുനീർ,അബ്ദുൽ ഹമീദ് എ പി, അഹ്മദ് കുട്ടി ഹാജി,മുഹമ്മദ്‌ അലി, സംബന്ധിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com