LOCAL NEWS

സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണം. വ്യാപാരികൾ

മുക്കം : അഗസ്ത്യാന്മുഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  അഗസ്ത്യാന്മുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മിനി സിവിൽ സ്റ്റേഷനും, ഫയർ സ്റ്റേഷനും, സ്കൂളുകളുമടക്കം നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അഗസ്ത്യാന്മുഴി  അങ്ങാടിയിൽ വിദ്യാർത്ഥികളടക്കം മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും  ആയിരക്കണക്കിന് ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു.
പെരുമ്പടപ്പിലുള്ള വ്യാപാര ഭവൻ ബിൽഡിങ്ങിൽ വെച്ച് നടന്ന പൊതുയോഗത്തിൽ വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസിക്കും, പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും കൂടാതെ ഓർഗാനിക് കെമിസ്ട്രിയിൽ മദ്രാസ് ഐ ഐ ടി യിൽ പ്രവേശനം ലഭിച്ച ശ്വേതാ സതീഷിനെയും മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ് പി പ്രേമൻ, മണ്ഡലം ട്രഷറർ എം ടി അസ്ലം, യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, ലത്തീഫ് എ കെ, സുരേഷ് കുമാർ, രമേശ് കെ പി, ഷിജി അഗസ്റ്റിൻ,  പ്രമോദ് സി, മത്തായി മൈക്കിൾ, ബിജു എ സി, ഗിരീഷ് കുമാർ, അബ്ദുൾ നാസർ, സോമി തോമസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com