സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷദിനത്തിൽ രാഷ്ട്രപിതാവിന്റെ അഞ്ചടിയോളം ഉയരമുള്ള മനോഹര പ്രതിമ അനാശ്ചാദനം ചെയ്തു.

പുന്നക്കൽ :വിളക്കാംതോട് എം എ എം
വിദ്യാലയത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷദിനത്തിന് പൊലിമ ഏകിക്കൊണ്ട് വിദ്യാലയത്തിന്റെ മുറ്റത്ത് പിടിഎയുടെ നേതൃത്വത്തിൽ പുന്നക്കൽ സംഗീത കൂട്ടായ്മയുടെ കലാകാരനായ ജോഷി കൂടരഞ്ഞിയുടെ കലാവിരുതിൽ വിരിഞ്ഞത് അതിമനോഹരമായ ഗാന്ധിജിയുടെ പ്രതിമയാണ്.
പേപ്പറും മൈദയും മരക്കമ്പുകളും കൊണ്ട് നിർമ്മിച്ചത് ആണ് ഈ പ്രതിമ. ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
സ്കൂൾ മാനേജർ ഫാദർ ജോസഫ് താണ്ടാം പറമ്പിൽ പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. വാർഡ് മെമ്പർമാരായ ലിസി സണ്ണി, ഷൈനി ബെന്നി പി ടി എ പ്രസിഡന്റായ ജിന്റോ ജോസ്, ഹെഡ്മാസ്റ്റർമാരായ മിനി ജോൺ റോയ് ജോസ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. കുട്ടികളുടെ കലാപരിപാടികൾ ദേശഭക്തിഗാനം പായസ വിതരണം എന്നിങ്ങനെ ധാരാളം പരിപാടികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി. നാട്ടുകാരും മാതാപിതാക്കളും മടങ്ങുന്ന വലിയ സമൂഹം തന്നെ ചടങ്ങിന് സാക്ഷികൾ ആയിരുന്നു. അധ്യാപകരായ റഫീഖ് പൊയിൽക്കര, അനിൽ ജോൺ, സോളമൻ സെബാസ്റ്റ്യൻ , ഗീതു ജോസ് അബ്ദുൽ ജബ്ബാർ, വിമൽ വിനോയ്, പിടിഎ അംഗങ്ങളായ ഷമീർ ബാബു, സൈനുദ്ദീൻ പി, സുലൈഖ, അഷ്റഫ്, കുഞ്ഞുമരയ്ക്കാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി



