LOCAL NEWS

പതങ്കയത്ത് കാണാതായ വിദ്യാർത്ഥിയെ ഇന്നും കണ്ടെത്താനായില്ല

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തതിനാൽ  പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ രണ്ടാം ദിവസമായ ഇന്ന്  നടത്തിയ തിരച്ചിലിനും ഫലം കണ്ടില്ല. നാളെ രാവിലെ  8:30 ന് വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

ഇന്നത്തെ തിരച്ചിലിന് കോടഞ്ചേരി പോലീസ്, മുക്കം ഫയർഫോഴ്സ്, സ്കൂബ ഡൈവിംഗ് ടീം, എന്റെ മുക്കം, കർമ്മ ഓമശ്ശേരി, സ്വാന്തനം ഓമശ്ശേരി,ടാസ്ക് ഫോഴ്സ്,TDRF ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ  സൂസൻ വർഗീസ്, വാർഡ് മെമ്പർമാരായ ലീലാമ്മ കണ്ടത്തിൽ റോസമ്മ കയത്തുങ്കൽ  തഹസിൽദാർ സുബൈർ സി എന്നിവർ നേതൃത്വം നൽകി.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംസിയ ടി സി,വൈസ് പ്രസിഡണ്ട് സുബക്കത്ത് കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുരിക്കൾ മുത്തു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി മജീദ്, ഫൈസൽ കെ   എന്നിവർ തിരച്ചിലെ പുരോഗതി വിലയിരുത്തുവാനായി സ്ഥലം സന്ദർശിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com