NewsTHIRUVAMBADY

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കർഷകദിനം ആചരിച്ചു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു

കർഷക ദിനത്തിന്റെ ഭാഗമായി വാർഡുകളിൽ പുതിയ കൃഷിയിടങ്ങളുടെ ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന കർഷക ദിന ചടങ്ങിൽ വെച്ച് വിവിധ വിഭാഗത്തിലെ ഒൻപത് മികച്ച കർഷകരെ ആദരിച്ചു.എബ്രഹാം മണ്ണുകുശുമ്പിൽ (സമിശ്ര കർഷകൻ ), സെബാസ്റ്റ്യൻ കരിമ്പനക്കൽ (മുതിർന്ന കർഷകൻ), മേഴ്സി സോണി തറപ്പേൽ (വനിത കർഷക ) , വാസു തേറു പറമ്പത്ത് (എസ് സി കർഷകൻ ), ബാലൻ അറ്റത്ത് (എസ്. ടി കർഷകൻ),സെബിൻ ലിബിനോ ഓലിക്കൽ (കുട്ടി കർഷകൻ), സിജോ കണ്ടത്തിൻ തൊടികയിൽ , ജിഷാൻ വട്ടത്തുണ്ടത്തിൽ ( യുവ കർഷകർ ), എമേഴ്സൺ കല്ലോലിക്കൽ (ക്ഷീര കർഷകൻ), വിശ്വനാഥൻ ചീരക്കോളിൽ (കർഷകതൊഴിലാളി) എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.

വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , മുഹമ്മദലി കെ.എം., രാജേശ്വരി (കൃഷി ഓഫീസർ), ഗണേഷ് ബാബു, ജുബിൻ മണ്ണു കുശുമ്പിൽ , ഗോപിലാൽ, ജമീല അലി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com