പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

തിരുവമ്പാടി;ലോകം കണ്ട ഏറ്റവും വലിയ യുദ്ധഭീകരതയുടെ ഓർമ്മപ്പെടുത്തലും , ഒപ്പം യുദ്ധവിരുദ്ധ സന്ദേശത്തിന്റെ ആഹ്വാനവുമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് , വിദ്യാർത്ഥി പ്രതിനിധി ഐവിൻ റോബി എന്നിവർ യുദ്ധവിരുദ്ധസന്ദേശം നൽകി.
രണ്ടാം ലോകമഹായുദ്ധത്തെയും ജപ്പാനിലെ അണുബോംബാക്രമണത്തെയും പറ്റിയുള്ള ഡോക്യുമെന്ററി പ്രദർശനം,വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച യുദ്ധവിരുദ്ധ പ്ലക്കാർഡുകളേന്തിയ റാലി,യുദ്ധ വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പരിപാടികളും ചിത്രരചന, പോസ്റ്റർ നിർമാണം,ക്വിസ് എന്നീ മൽസരങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച സുഡാക്കോ പക്ഷിയുടെ മാതൃക വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധതയുടെയുംലോക സമാധാനത്തിന്റെയും സന്ദേശം പകരുന്നതായിരുന്നു. അധ്യാപകരായ പിൻ്റോ തോമസ് , ജോസ്ന എൻ. ജോയി, ജിസ ജോർജ്ജ്, അജി ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



