
തിരുവമ്പാടി :തിരുവമ്പാടി പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മുത്തപ്പൻപുഴ തോയലിൽ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മയുടെ(75) സംസ്ക്കാരം നാളെ (09.10.2024) വൈകിട്ട് 4 മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ നടക്കും ആനക്കാംപൊയിൽ പഴേ വീട്ടിൽ കുടുബാംഗമാണ് പരേത മക്കൾ: ജിൽസൺ’ ജാൻസി, നടാഷ, റോബിൻ മരുമക്കൾ: പരേതനായ പോൾ ഇലഞ്ഞിക്കൽ, സന്തോഷ് കല്ലിടുക്കിൽ, ഷീന ജിൻസൺ വാളാംകുളത്തിൽ, കൂരാച്ചുണ്ട്



