
തിരുവമ്പാടി :ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മികച്ച കർഷകരെ ആദരിക്കുകയും കൂൺ ഗ്രാമം വിളംബരം ചെയ്യുകയും ചെയ്തു ചടങ്ങിൽ കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും കർഷകരെ ആദരിക്കുകയും ചെയ്തു.ചടങ്ങിൽ ആശംസ അർപ്പിച്ചുകൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം , രാജു അമ്പലത്തിങ്ങൽ, വാർഡ് മെമ്പർ മാരായ മുഹമ്മദലി,ഷൗക്കത്തലി തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് മാത്യു തിരുവമ്പാടി ഗ്രാമീണ ബാങ്ക് മാനേജർ ജിജോ ചക്കോ
രാഷ്ട്രീയ കക്ഷി പ്രതിനിധി കളായ സി.എൻ പുരുഷോത്തമൻ മനോജ് വാഴേപറമ്പിൽ
ശ്രീധരൻ പേണ്ടാനത്ത് എബ്രഹാം മാനുവൽ ജോയി മ്ലാക്കുഴി തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മികച്ച കർഷകരായി
1. ജോസ് മത്തായി ആനക്കാപൊയിൽ
2. വിനീത് സി വി ചാലിൽത്തോടിക തിരുവമ്പാടി
3. ശ്രീമതി സോമവല്ലി കൊച്ചുപുരക്കൽ അനക്കം പൊയിൽ
4. സജീവ് കുമാർ ടടി വി തെരുപറമ്പത്
5. സിനി സിറോഷ് ആനക്കാപൊയിൽ
6. ചന്ദ്രബാബു ടി k തറക്കുന്നേൽ ആനക്കാപൊയിൽ
7. മാസ്റ്റർ അഭിനവ് രജീഷ് കൂനം മാക്കൽ
എന്നിവരെ ആദരിച്ചു. രതീഷ് സി എസ് കൃഷി അസിസ്റ്റന്റ് നന്ദി പ്രകടിപ്പിച്ചു.



