News

ചിങ്ങം 1:കർഷകദിനം ആഘോഷിച്ചു

മുക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭ പരിധിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കർഷകരെ ആദരിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ പി. ടി ബാബു ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ടിൻസി ടോം സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റീ ചെയർപേഴ്സൺ കുഞ്ഞൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റീ ചെയർപേഴ്സൺമാരായ മജീദ് ബാബു, സത്യനാരായണൻ മാസ്റ്റർ,പ്രജിത പ്രദീപ്‌ കൗൺസിലർമാരായ ജോഷില,മധു മാസ്റ്റർ, ഗഫൂർ മാസ്റ്റർ വേണുഗോപാലൻ മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, മോഹനൻ മാസ്റ്റർ,വിജയൻ സി കെ, ടി. കെ സാമി, ഗോൾഡൻ ബഷീർ ടാർസൻ ജോസ്,എന്നിവർ ആശംസ അറിയിച്ചു. നാരായണൻ നായർ കീരിപൊയിൽ, മാധവൻ നായർ, ഭാസ്കരൻ പൂലോട്, അബ്ദുൽ മജീദ് കുഴിമയിൽ, അബ്ദുൽ മജീദ് കിളിക്കോട്ട്, വിജീഷ് പി, പ്രദീപ്‌ കുമാർ, വിനോദ് നെറ്റിലമ്പുറത്തു, സഫിയ എടോളിപ്പാലി, അക്മൽ (കുട്ടി കർഷകൻ) എന്നിവരെയാണ് ആദരിച്ചത്. മുക്കം കൃഷിഭവന്റെ 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ ബഹു. നഗരസഭ ചെയർമാൻ പ്രകാശനം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com