LOCAL NEWS

ലിനിയുടെ ഓർമയ്‌ക്ക്‌ അഞ്ചാണ്ട്‌

കോഴിക്കോട്‌;മലയാളിയെ ഭീതിയിലാഴ്‌ത്തിയ നിപാ കാലത്ത് രോഗീപരിചരണത്തിന്റെ സേവന സന്ദേശം പകർന്ന നഴ്സ് ലിനിയുടെ ഓർമകൾക്ക്‌ അഞ്ചാണ്ട്. മനുഷ്യസ്‌നേഹത്തിന്റെ കരുതൽ സ്‌പർശം പകർന്നാണ്‌ നാട്‌ ലിനിയുടെ ഓർമ പുതുക്കുന്നത്‌.

2018 മേയിൽ കോഴിക്കോടിനെ പിടിച്ചുലച്ച നിപാ ബാധയിലാണ് പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ ലിനി പുതുശ്ശേരിക്ക്‌ ജീവൻ നഷ്ടമാകുന്നത്. നിപാ ബാധിച്ച യുവാവിനെ പരിചരിച്ചതിലൂടെ രോഗം പകർന്ന്‌ 2018 മെയ് 21ന് പുലർച്ചെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. പിഞ്ചോമനകളെ തനിച്ചാക്കിയ ലിനിയുടെ വേർപാട് കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തി. തനിക്ക് രോഗം പകർന്നിട്ടുണ്ടെന്ന സംശയം ഉണ്ടായപ്പോൾതന്നെ സഹപ്രവർത്തകരോടും വീട്ടുകാരോടും ചികിത്സിച്ചവരോടും ലിനി കാണിച്ച കരുതൽ ആതുര സേവനത്തിലെ മഹത്തായ മാതൃകയാണ്‌.

ഭർത്താവ് സജീഷിന് ആരോഗ്യ വകുപ്പിൽ ജോലി നൽകിയും മക്കളുടെയും അമ്മയുടെയും പേരിൽ പണം നിക്ഷേപിച്ചും സർക്കാരും ആ കുടുംബത്തിന്റെ കൂടെനിന്നു.  സഹപ്രവർത്തകർ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ നേതൃത്വത്തിൽ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റ്‌  പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിൽ ആരംഭിച്ച ഡ്രസ്‌ ബാങ്ക്‌ ഞായറാഴ്‌ച നാടന്‌ സമർപ്പിക്കും. കോഴിക്കോട്‌ കെഎസ്‌ടിഎ ഹാളിൽ പകൽ 2.30ന്‌ അനുസ്‌മരണ യോഗം ചേരും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com