
തിരുവമ്പാടി: പൊന്നാങ്കയം എസ്.എൻ.എം എ.എൽ.പി സ്കൂളിൽ ഭദ്രദീപം തെളിയിച്ച് വായനാദിനാചരണം നടത്തി. വാർഡ് മെമ്പർ രാധാമണി ദാസൻ ഭദ്രദീപം തെളിയിച്ചും, 51 മൺചിരാത് കൊളുത്തിയും വായനാവാരാചരണം ഉദ്ഘാടനം ചെയ്തു.ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ വായനദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനില്ക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ അഗസ്റ്റിൻ പട്ടാണിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ബാലജനസഖ്യം മേഖല പ്രസിഡന്റ് തോമസ് വലിയപറമ്പൻ വായനാവാരാചരണം ഉദ്ഘാടനം ചെയ്തു.പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ വായാനവാരാചരണം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനും കലാകാരനുമായ സോമനാഥൻ മാസ്റ്റർ കുട്ടത്ത് ഉദ്ഘാടനം ചെയ്തു. ഒരു കുട്ടി ഒരു പുസ്തകം വീതം സ്കൂളിന് സംഭാവന ചെയ്യുന്ന ’കുഞ്ഞിക്കൈയ്യിൽ ഒരു പുസ്തകം’ പരിപാടിക്ക് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ സണ്ണി ഹെഡ്മാസ്റ്റർക്ക് പുസ്തകം കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു.



