മുക്കം:2025-26 സംസ്ഥാന ബജറ്റിൽ 2 കോടി രൂപ അനുവദിച്ച തൃക്കുടമണ്ണ തൂക്കുപാലം പ്രവൃത്തി ഉദ്ഘാടനം നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ച് പ്രസിദ്ധമായ തൃക്കുടമണ്ണ ക്ഷേത്ര കടവിൽ ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെയാണ് തൂക്കുപാലം നിർമ്മിക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഇവിടെ നിർമ്മിച്ചിരുന്ന തൂക്കുപാലം 2019 ലെ പ്രളയത്തിൽ തകർന്നിരുന്നു. ഏറെ മുറവിളികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമാണ് പാലം പ്രവൃത്തി ആരംഭിക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ദിവ്യ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു.
ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ കെ പി ചാന്ദ്നി മുഖ്യാതിഥി ആയി. LSGD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ സി എ പ്രദീപ്, കൗൺസിലർ സജീഷ് വായലത്ത്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര, മാന്ത്ര വിനോദ്, ഷാജികുമാർ, യൂനുസ് പുത്തലത്ത്, അബ്ദുള്ള കുമാരനെല്ലൂർ, പി അബ്ദുൽ അസീസ്, സുരേന്ദ്രബാബു, ഉത്സവ കമ്മിറ്റി ചെയർമാൻ ഇ കെ സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാജേശൻ വെള്ളാരം കുന്നത്ത് നന്ദി പറഞ്ഞു. എൽ &എ ഇൻഫ്രാസ് എന്ന കരാർ കമ്പനിയാണ് നിർമ്മാണം നിർവ്വഹിക്കുന്നത്.



