Uncategorized

കണ്ണീരൊപ്പാൻ കൈ കോർക്കുക പദ്ധതിയിലൂടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ശാക്തീകരിക്കും – ഐ എസ് എം

കോഴിക്കോട്: ഇരുപത്തി ഏഴ് വർഷമായി ആയിരക്കണക്കിന് പാവപ്പെട്ടവർക്ക് തണലും തുണയുമായി നിലകൊള്ളുന്ന കണ്ണീരൊപ്പാൻ കൈകോർക്കുക പദ്ധതി വികസിപ്പിക്കുന്നതിന് ആവശ്യമായ ഹെൽപ്പ് വൺ രണ്ടാംഘട്ട ട്രെയിനിംഗ് കോഴിക്കോട് മെഡിക്കൽ കോളേജിലെ കെയർ ഹോമിൽ നടന്നു. വിവിധ സഹായങ്ങൾ കൂടുതൽ ഗുണഭോക്താക്കളിലേക്ക് കൃത്യവും ശാസ്ത്രീയവുമായ രീതിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.

ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ ജില്ലാ ജോയിൻ്റ് കൺവീനർ ഷമീർ കൊടിയത്തൂർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് മിസ്ബാഹു ഫാറൂഖി അധ്യക്ഷതയും വഹിച്ചു.അത്യാഹിത, ആപത് ഘട്ടങ്ങളിൽ സന്നദ്ധ പ്രവർത്തകർക്ക് ജീവൻ രക്ഷാ ബേസിക് ട്രെയിനിങ്ട്രെയിനർ മുനീർ വിപിയും, സ്‌കിൽ ഡെവലപ്മെൻറ് ട്രെയിനിങ് ഇർഷാദ് ഫാറൂഖിയും നൽകി.ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ സാമൂഹ്യ ക്ഷേമ കൺവീനർ അസ്കർ കുണ്ടുങ്ങൽ ഹെല്പ് വൺ സെക്കൻഡ് ഫേസിനെപ്പറ്റി വിശദീകരിക്കുകയും ജില്ലാ സെക്രട്ടറി ഫാദിലുമായി ചേർന്ന് ഹെൽപ്പിങ് ഹാൻസ് ശമനം പദ്ധതി കൺവീനർ ഇസ്തുവിന് യൂണിറ്റുകളിൽ നിന്ന് പിരിച്ചെടുത്ത ഫണ്ട് ചെക്കിലൂടെ കൈമാറി.സമിതി അംഗങ്ങൾക്കും മണ്ഡലം സാമൂഹ്യ ക്ഷേമ കൺവീനർമാർക്കും ഐ.ഡി കാർഡും നൽകി. മെഡിക്കൽ കോളേജിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള മൊമെൻ്റോയും, കെയർ ഹോം മൊമെൻ്റോയും സംസ്ഥാന യൂണിറ്റി കൺവീനർ റഫീക് നല്ലളം, ഹെല്പിങ് ഹാൻസ് ഭാരവാഹികളായ നിയാസ്, നൗഫൽ, നിസാർ എന്നിവർ 10 മണ്ഡലങ്ങൾക്ക് കൈമാറി.ബെസ്റ്റ് പെർഫോമൻസ് യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട സിറ്റി സൗത്ത് മണ്ഡലത്തിലെ ഖുബ യൂണിറ്റിനും, മണ്ഡലത്തിലെ കുണ്ടുങ്ങൽ യൂണിറ്റിനും സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അൻവർ സാദത്ത് ഉപഹാരങ്ങൾ നൽകി.കെയർ ഹോം,ബി.ഡി.സി എന്നിവ ഹെൽപിങ്ങ് ഹാന്റ്സ് പി ആർ ഒ അബൂബക്കർ സിദ്ദീഖ്,ഷമീർ വിശദീകരിച്ചു. ജില്ലാ ട്രഷറർ അബ്ദുസലാം ഒളവണ്ണ, ജാസിർ, സാജിർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഫി നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com