
മുക്കം: പ്രശസ്ത മാപ്പിളകവിയും ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ് പൂർവാധ്യാപകനുമായിരുന്ന യു.കെ. അബൂ സഹ്ലക്ക് സംഗീത സ്മൃതി ഒരുക്കി പൂർവ വിദ്യാർഥികൾ. ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ- ഇക്കോസ ആണ് അനുസ്മരണ സംഗമം സംഘടിപ്പിച്ചത്. 1960 കൾ മുതൽ സ്ഥാപനത്തിൽ പഠിച്ച പൂർവ വിദ്യാർഥികളുടെ ഗാനാലാപന മത്സരം, അക്കാദമിക് സെമിനാർ, ബാച്ച് സംഗമം, യു.കെ. ഇശൽരാവ് എന്നിവ നടന്നു.
അക്കാദമിക് സെമിനാർ മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്‍റ് കെ. സുബൈർ അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞാലി, ഫൈസൽ എളേറ്റിൽ, ഡോ. ജമീൽ അഹ്മദ് എന്നിവർ വിഷയം അവതരിപ്പിച്ചു. പ്രഫ. കെ.പി. കമാലുദ്ദീൻ, ഐ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ, റസിയ ചാലക്കൽ, ഇ.ബഷീർ, യു.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. യു.കെ. സഹ്ല, യു.കെ. ഹംദ എന്നിവർ ഗാനം ആലപിച്ചു. ഇക്കോസ ജനറൽ സെക്രട്ടറി ഷെബീൻ മെഹബൂബ് സ്വാഗതവും ജോ. സെക്രട്ടറി സലീന റഹ്മാൻ നന്ദിയും പറഞ്ഞു. ഇർഫാൻ മുഹമ്മദ് ഖിറാഅത്ത് അവതരിപ്പിച്ചു. ബാച്ച് സംഗമത്തിൽ ഇക്കോസ പ്രസിഡന്‍റ് ഡോ. സി.പി. ശഹീദ് റംസാൻ അധ്യക്ഷത വഹിച്ചു. ഒ.പി. അബ്ദുസ്സലാം മൗലവി, ഒ. അബ്ദുല്ല, കെ.സി. അബ്ദുല്ലത്തീഫ്, എ. റഹ്മത്തുന്നീസ, പി. അബ്ദുൽ ഹഖ്, കെ. സുബൈദ തുടങ്ങിയവർ സംസാരിച്ചു. സമാപന സംഗമത്തിൽ അബൂസഹ്ലയുടെ പാട്ടുകൾ കോർത്തിണക്കി ജാബിർ സുലൈമും സംഘവും നയിച്ച ‘യു.കെ. ഇശൽരാവ് ’ അരങ്ങേറി. വി.പി. ഷൗക്കത്തലി ആമുഖവും വി.കെ.എം. അഷ്ഫാഖ് നന്ദിയും പറഞ്ഞു.



