LOCAL NEWS

മനുഷ്യ -വന്യജീവിസംഘർഷ ലഘൂകരണം; വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് നാളെ മുതൽ തിരുവമ്പാടിയിൽ

തിരുവമ്പാടി: മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് തുറക്കും. കഴിഞ്ഞ 31-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഹെൽപ്പ് ഡെസ്ക് തുറക്കുന്നത്.

16 മുതൽ 30 വരെ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൻ്റെ താഴെ നിലയിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും.

മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ, വനംവകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ചുള്ള പരാതികൾ എന്നിവ ഹെൽപ്പ് ഡെസ്കുകളിൽ സ്വീകരിക്കുമെന്നും.
പൊതുജനം  ഹെൽപ്പ് ഡെസ്കിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന്  തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com