
തിരുവമ്പാടി: മലയോര മേഖലയിൽ ഏറ്റവും അധികം വന്യജീവി ആക്രമണം ഉണ്ടാവുന്ന തിരുവമ്പാടി പഞ്ചായത്തിൽ വനം വകുപ്പ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കഴിഞ്ഞ മാസം 31 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്ങൽ, വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



