
ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് കൊമേഴ്സ് വിഭാഗവും ഗോൾഡൻ വിങ്സ് എജൂക്കേഷൻ ഹബ്ബും സംയുക്തമായി സിപിസിഎ കോഴ്സിന്റെ ബിരുദദാന സമ്മേളനം സംഘടിപ്പിച്ചു.
(Convocation Ceremony of CPCA Course )
ആഡ് ഓൺ കോഴ്സിന്റെ ((Add on course) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്._
കൊണ്ടോട്ടി ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തോഹീർ കെ.സി ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.കെ അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോൾഡൻ വിങ്സ് മാനേജിംഗ് ഡയറക്ടർ മഹറൂഫ് ചിറയിമ്മൽ മുഖ്യാതിഥിയായിരുന്നു.
സ്റ്റാഫ് സെക്രട്ടറി പ്രൊ. അബ്ദുൽ റസാഖ് പി.പി, അറബിക് വിഭാഗം മേധാവി ഡോക്ടർ കെ.എം അബ്ദുൽ ലത്തീഫ്, കൊമേഴ്സ് വിഭാഗം അധ്യാപകരായ നിഷാദ് മോൻ പി.പി, ഡോക്ടർ ഇല്യാസ് പി.സി, ഗോൾഡൻ വിങ്സ് കോഡിനേറ്റർ മുഹമ്മദ് അൽഫാസ് തുടങ്ങിയവർ സംസാരിച്ചു.
കൊമേഴ്സ് വിഭാഗം മേധാവി ജൈസൽ പിടി സ്വാഗതവും ഡോക്ടർ ഫസ് ല പി നന്ദിയും പറഞ്ഞു



