LOCAL NEWS

പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് വയോജന ദിനാചരണം നടത്തി.

താമരശ്ശേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. താമരശ്ശേരി പെൻഷൻ ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ മേഖലകളിലെ മികച്ച വയോജന പ്രതിഭകളെ ആദരിക്കൽ , ചർച്ചാ ക്ലാസ്സ് , കലാ സാംസ്കാരിക പരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. കൊടുവള്ളി ബ്ലോക്കിലെ 11 യൂണിറ്റുകളിൽ നിന്ന് നിരവധി
അംഗങ്ങൾ വയോജന ദിനാചരണത്തിൽ പങ്കെടുത്തു.
താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സൗദാബീവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ കെ അബ്ദുറഹ്മാൻ കുട്ടി സമ്മേളനത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചു. സാഹിത്യകാരനും നിരൂപകനുമായ ഡോ.പി സുരേഷ് മുഖ്യപ്രഭാഷണം നടത്തി
ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച വായോജന സാമൂഹ്യ പ്രവർത്തകൻ കോതൂർ മുഹമ്മദ്, മികച്ച കർഷകൻ നല്ലമ്പിര ഓമശ്ശേരി, മികച്ച കർഷക തൊഴിലാളി കല്യാണിയമ്മ കട്ടിപ്പാറ , മികച്ച നിർമ്മാണ തൊഴിലാളി പി വാസു എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യു, വി പി ഇന്ദിര, വനിതാവേദി കൺവീനർ പി സൈനബ, സാംസ്കാരിക വേദി കൺവീനർ കെ നാരായണൻ ,കോതൂർ മുഹമ്മദ്, നല്ലമ്പിര ഓമശ്ശേരി, കല്ല്യാണിയമ്മ കട്ടിപ്പാറ, പി വാസു എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com