
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വച്ഛതാഹി സേവ ശുചിതോത്സവം- 2025 ന്റെ ഭാഗമായി ഗാന്ധി സ്മൃതി – ശുചിത്വ
ക്‌ളീനിംങും നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. സഹൃദയ കൂടരഞ്ഞി യുടെ പ്രസിഡന്റ് ജോസ് മാസ്റ്റർ കുഴുമ്പിൽ അധ്യക്ഷനായി. സെക്രട്ടറി തോമസ് പോൾ മഴുവഞ്ചേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സഹൃദയ അംഗങ്ങൾ ആയ മത്തായി മുള്ളനാനി, സിബി കുഴിവേലിൽ,ജോസ് വെട്ടിക്കൽ, ബെന്നി കുഴിവേലി, സോജൻ ചെക്കാകുഴി, സന്തോഷ് പൊട്ടനാനി, തോമസ് പ്ലാകട്ട്, ജോളി അഞ്ചേരി തോമസ് കുഴിവേലി, ബെന്നി പാറമ്പുഴ എന്നിവർ പങ്കെടുത്തു. കൂടരഞ്ഞി ആസ്ഥാനമായി പ്രവർത്തിക്കുന്ന “സൗഹൃദയ കൂടരഞ്ഞി” കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ വീട്ടിപ്പാറ വരെ മലയോര ഹൈവേയുടെ ഇരുവശങ്ങളും കാട് വെട്ടിതെളിച്ച് വൃത്തിയാക്കി. വരും ദിവസങ്ങളിൽ പൂച്ചെടി വച്ച് പരിപാലിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.



