
കൊടിയത്തൂർ : നാല് മാസം മാത്രം ആയുസിന്റെ വിധിയെഴുതിയ ഡോക്ടർമാരെയും കുടുംബക്കാരെയും കൂട്ടുകാരെയും ഞെട്ടിച്ചു കൊണ്ട് കാൻസർ എന്ന മഹാരോഗത്തിൽ നിന്നും ജീവിതത്തിലേക്ക് കരകയറുകയും തന്റെ രോഗാവസ്ഥയിലെ കുറിപ്പുകൾ പുസ്തകമാക്കാൻ ഒരുങ്ങുകയാണ് കൊടിയത്തൂരിലെ നീന മുനീർ എന്ന യുവ ഡോക്ടർ.
മകളുടെ ശരീരത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട അവളുടെ മുടി മുറിച്ചു മാറ്റേണ്ടി വന്നപ്പോൾ അവൾക്ക് ആത്മധൈര്യം നൽകുന്നതിന് വേണ്ടി ആദ്യം തലമുണ്ഡനം ചെയ്തു അവളുടെ ഉമ്മയുടെയും കഥയാണിത്
എല്ലാ വരെയും പോലെ പഠനം കഴിഞു എറണാകുളത്ത് സ്വന്തം ക്ലിനിക് തുടങ്ങി ആഘോഷമായി ജീവിക്കുന്നതിനിയിലാണ് വളരെ യാതൃശ്ചികമായി താന്‍ കാന്‍സര്‍ രോഗിയാണ് എന്നുള്ള സത്യം നീന അറിയുന്നത്.
അന്നുമുതൽ മുതല്‍ ക്യാന്സറിനോട് പൊരുതിയ പോരാട്ടത്തിന്റെ രേഖകളാണ് ”കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ ” എന്ന പേരിൽ പുസ്‌തമാക്കാൻ ഒരുങ്ങിയിരിക്കുന്നത് .
കാൻസർ എന്ന രോഗം തന്നെ കീഴ്പെടുത്തന്നത് വരെ താൻ എഴുത്തിന്റെ ഒരു ഭാഗം പോലും ആയിരുന്നില്ല എന്നും താൻ മുന്നേ എഴുതിയ ഒരാളോ എഴുതാൻ വിചാരിച്ച ഒരാളോ അല്ലെന്നും എല്ലാവരേയു പോലെ ജോലി ,സെൽഫി ,സോഷ്യൽമീഡിയ അങ്ങനെ ഒരു ജീവിതം ആയിരുന്നെന്നും രോഗ കിടക്കിയതിൽ വിശ്രമത്തിൽ ആയപ്പോൾ ഒറ്റപ്പെടൽ ഇല്ലാതാക്കാൻ വേണ്ടി കുറിച്ച് വെച്ച കുറിപ്പുകളിലൂടെയാണ് എഴുത് ആരംഭിച്ചത് എന്നും നീന പറയുന്നു .
ക്ഷമയും സ്‌നേഹവുമാണ് ജീവിതത്തിലെ പ്രധാനപ്പെട്ട സമ്പത്ത് എന്ന് ഈ ദുരവസ്ഥ പഠിപ്പിച്ചു എന്നും താൻ ഏറെ ഇഷ്ടപ്പെട്ട തന്റെ മുടി കളയേണ്ടി വന്നപ്പോൾ ഉമ്മ നൽകിയ സപ്പോർട്ടും തനിക്ക് മുമ്പോട്ട് ജീവിക്കാൻ ഊർജം നൽകിയെന്നും നീന പറഞ്ഞു
ഏറിയാൽ 4 മാസം മാത്രമേ മകളുടെ ആയുസ് ഉളളൂ എന്ന് ഡോക്ടർ മാർ പറഞ്ഞപ്പോൾ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ഒരു നിമിഷം തകര്‍ന്നുപോകുന്നതായി തോന്നിയെന്നും അവളുടെ ഇഷ്ട മുടി മുറിക്കേണ്ടിവന്നപ്പോൾ അവൾക്ക് ഒരു കൂട്ടായി ഒരമ്മ എന്ന നിലയിൽ മകളുടെ മനസിന് ധൈര്യം നൽകാനാണു താനും അന്ന് മുടി പൂർണ്ണമായും എടുത്തത് എന്നും നീനയുടെ ഉമ്മയും റിട്ട :അദ്യാപികയുമായ സോഫിയ ടീച്ചർ പറയുന്നു .
ചികിത്സയുടെ വേദനകളും മരുന്നുകളുടെ ബുദ്ധിമുട്ടുകളും മാത്രമല്ല, ഒരു രോഗിയുടെ ഉള്ളിലെ ഭയവും, അതിനുശേഷം വളര്‍ന്നുവരുന്ന പ്രത്യാശയുമാണ്
നീന എഴുതിയ ”കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ ” എന്ന പുസ്തകത്തിന്റെ ഓരോ താളുകളിലും കാണുന്നത്.
പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനു മായ എം എൻ കാരശ്ശേരി ,ആസാദ് മൂപ്പൻ തുടങ്ങിയവരാണ് നീനയുടെ പുസ്തകത്തിന് അവതാരിക എഴുതിയത് .ഒക്ടോബര് അവസാനവാരം പുസ്തകം പ്രകാശനം നടക്കുമെന്നാണ് ഇവർ അറിയിച്ചിട്ടുള്ളത് .
കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ജീവിതത്തെ കൂടുതല്‍ വിലപ്പെട്ടതാക്കി മാറ്റുന്ന ഒരു യാത്രയുടെ തുടക്കം കൂടിയാണ് എന്ന സന്ദേശവും ഈ പുസ്തകം നല്കുന്നുണ്ട് .
കാൻസർ എന്നരോഗത്തിൽ നിന്നും മുക്തി നേടിയ നീന ഇപ്പോൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ക്ലിനിക്കൽ ഓഡിറ്റർ ആയി
ജോലി ചെയ്യുന്നു.




