
പുല്ലൂരാംപാറ : റോഡിൽ കിടന്ന പൂച്ചയുടെ ജഡം മറവ് ചെയ്ത് മാതൃകയായി പുല്ലൂരാംപാറയിലെ വിദ്യാർഥികൾ. രാവിലെ മദ്റസയിൽ പോകുന്ന വഴിയിലാണ് അങ്ങാടി പരിസരത്ത് ചത്ത് കിടക്കുന്ന പൂച്ചയെ കണ്ടത്. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണെങ്കിലും ആരും ഇതിനെ ഗൗനിച്ചിരുന്നില്ല. ഇത് കണ്ടയുടൻ തന്നെ കൂട്ടുകാർ ഒത്തുകൂടി കുഴിയെടുത്ത് പൂച്ചയെ കുഴിച്ചിട്ടു. മുഹമ്മദ് അലി,മുഹമ്മദ് യാസീൻ,സ്വാഹിൽ, ലിജാസ് എന്നീ വിദ്യാർഥികളാണ് ഈ ഉദ്യമത്തിന് മുതിർന്നത്.മനുഷ്യനെപ്പോലെ തന്നെ ജീവജാലങ്ങളെയും പരിഗണിക്കണം എന്ന മഹത്തായ സന്ദേശം കൈമാറി എല്ലാവർക്കും മാതൃകയായ വിദ്യാർഥികൾക്ക് അഭിനന്ദനവുമായി നിരവധി പേരാണ് മുന്നോട്ടുവന്നിട്ടുള്ളത്.



