
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വികസന സദസ്സിൻ്റെ ഭാഗമായി നാളെ രാവിലെ 10:30 ന് കൂടരഞ്ഞി പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്ന
വിജ്ഞാനകേരളം തൊഴിൽമേളയിൽ തൊഴിൽ രഹിതരായ നമ്മുടെ പഞ്ചായത്തിലെ യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
മികച്ച കമ്പനികൾ ഈ സദസ്സിൽ പങ്കെടുക്കുന്നുണ്ട്
ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിതരായവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്നതെന്ന് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് പറഞ്ഞു.



