
തിരുവമ്പാടി:തിരുവമ്പാടി മുത്തപ്പൻപ്പുഴ കരിമ്പ് പുഴയിൽ വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.വയനാട് പുൽപ്പള്ളി ആടികൊല്ലി കോല്ലപള്ളി ജോൺ (ബേബി)-ഗ്രേസി ദമ്പതികളുടെ മകൻ അഖിൽ ജോൺ (30) ആണ് മുങ്ങി മരിച്ചത്.പുല്ലുരാംപാറ പള്ളിപ്പടി മൈലപ്പറമ്പിൽ അതിര ജെയിംസ് ആണ് ഭാര്യ ഒന്നര മാസം മുമ്പായി ഇവരുടെ വിവാഹം.മൃതദേഹം ഇപ്പോൾ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ. തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. സഹോദരങ്ങൾ:അരുൺ, അനുമോൾ



